കണ്ണൂർ:-രാഷ്ട്രീയ പ്രവര്‍ത്തനം പോലെ സദാ സമയവും സഹായഹസ്തവുമായി സമൂഹത്തില്‍ ഇടപെടുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം മുസ്ലിം ലീഗാണെന്ന് അബ്ദുള്‍ കരീം ചേലേരി.വാരം-എളയാവൂര് മുസ്ലിം ലീഗ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ,വാരം ഏരിയ KMCC സംയുക്തമായി സംഘടിപ്പിച്ച് റമദാന് കിറ്റ് 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മുസ്ലിം ലീഗിന്റ രൂപീകരണ കാലം തൊട്ട് പരസഹായം സമൂഹത്തിന് സംഭാവന നല്‍കിയത് ലീഗാണ്.KMCC പ്രവര്ത്തകന്മാര് ഇത്തരം പ്രവര്‍ത്തനത്തില്‍ കാണിക്കുന്ന ആത്മാര്‍ത്ഥത വിലമതിക്കാനാവത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
എം.പി.നൂറുദ്ദീന്‍ അദ്ധൃക്ഷത വഹിച്ചു.അന്‍വര്‍ ഹുദവി പ്രഭാഷണം നടത്തി.പി.സി.അമീനുള്ള,ടി.പി.അബ്ദുള്‍ ഖാദര്‍,ഡി.വി.ആശിഖ്,പി.കെ.മുഹമ്മദ് ത്വയ്യിബ്,പി.സി.അബ്ദുള്‍ ഖാദര്‍,അസ്ലം പാറേത്ത്,ലത്തീഫ് വാരം,റസാഖ് അല്‍ വസല്‍,വി.പി.മൊയ്തു ഹാജി,സമീര്‍ മൂപ്പന്,കുട്ട്യാലി വാരം,സി.കെ.മഹമൂദ് പി.മുഹമ്മദ്,പി.കെ.സി.ഇബ്രാഹിം ഹാജി പി.കെ.ശാഹിദ്,ഗഫൂര്‍ മുണ്ടേരി,പി.കെ.മുനീര്‍,വി.മുഹമ്മദലി, സാംസാരിച്ചു.ടി.പി.സുലൈമാന്‍ സ്വാഗതവും,അസീം നന്ദിയും പറഞ്ഞു.