ചേലേരി:-നൂഞ്ഞേരി നാട്ടുകൂട്ടം വാട്സപ് ഗ്രുപ്പ് നാല് മഹല്ലിലെ നിർധനരായ കുട്ടികൾക്ക് പെരുന്നാൾ പുതു വസ്ത്രം വിതരണം ചെയ്തു.
നൂഞ്ഞേരി മഹല്ല് സെക്രട്ടറി ശാഹുൽ ഹമീദ്, ദാലിൽ മഹല്ല് സെക്രട്ടറി യുസഫ് മാസ്റ്റർ, കാരയാപ്പ് മഹല്ല് സെക്രെട്ടറി കെ കെ ബശീർ,കയ്യങ്കോട് മഹല്ല് സെക്രട്ടറി നിയാസ് അസ്അദി എന്നിവർ അഷ്റഫ് കയ്യങ്കോട് നിന്ന് എറ്റുവാങ്ങി.