കൊളച്ചേരി:-ദേശീയ പഞ്ചായത്ത് ദിനാഘോഷത്തോട് അനുബന്ധിച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ നടന്ന സ്‌പെഷ്യൽ ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദ് കെ പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജിമ എം അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി പ്രഭാകരൻ മാസ്റ്റർ 14 - പഞ്ചവത്സര പദ്ധതി മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, ബ്ലോക്ക് മെമ്പർമാരായ പ്രസീത ടീച്ചർ, ശമീമ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ കെ മുസ്തഫ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ, അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.