മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഇന്ന് പഞ്ചായത്ത് ഓഫീസിൽ എത്തിയത് ഖാദി വസ്ത്രം ധരിച്ച്.
ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ഖാദി ധരിച്ച് എത്തണമെന്ന ഉത്തരവ് പാലിച്ച് മാതൃകയായി മയ്യിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് ഇന്ന് ഖാദി ധരിച്ച് എത്തിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെറിഷ്നയും ഭരണ സമിതി അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറി പി ബാലനും മറ്റ് പഞ്ചായത്ത് ജീവനക്കാരും ഒരേ നിറത്തിലുള്ള ഖാദി വസ്ത്രങ്ങൾ ധരിച്ചാണ് ഇന്ന് എത്തിയത്.എല്ലാവരും ഒപ്പം ചേർന്ന് ഫോട്ടോ എടുത്തും ഖാദിയുടെ പ്രചാരണത്തിൽ പങ്കാളിയായി.