നാറാത്ത് :- നാറാത്ത് യു പി സ്കൂളിനു വേണ്ടി മുണ്ടപ്പുറ൦ പ്രഭാകരൻ സംഭാവന ചെയ്ത കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു.
നീണ്ടകാലത്തെ ലോക്ഡൌൺ ബുദ്ധിമുട്ടുകളും ഓൺലൈൻ ക്ലാസ്സുകളും ഒക്കെ ആയി കഴിഞ്ഞ കാലങ്ങളിൽ കുട്ടികൾക്ക് അവരുടേതായ ലോകത്ത് മനസറിഞ്ഞ് കളിക്കാനും ആഘോഷിക്കാനും ഉള്ള അവസരങ്ങൾ കുറഞ്ഞുവരികയായിരുന്നു. ഈ ഒരു സന്ദർഭത്തിൽ സ്കൂളിന് വേണ്ടി ഇങ്ങനെ ഒരു ആശയത്തിനായി മുന്നോട്ടു വന്നവർക്ക് സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.