നാറാത്ത്:-കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കണ്ണൂർ, അവളിടം യുവതി ക്ലബ്ബ് നാറാത്ത് എന്നിവരുടെ ആഭിമുഖ്യത്തിൽ യുവതി ക്ലബ്ബ് അംഗങ്ങൾക്കുള്ള സൗജന്യ തൊഴിൽ പരിശീലനം (കേക്ക് നിർമ്മാണം) നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കെ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ നാറാത്ത് പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ജംഷീർ കെ വി സ്വാഗതവും യുവതി ക്ലബ്ബ് അംഗം അമൃത നന്ദിയും പറഞ്ഞു.
പഞ്ചായത്ത് മെമ്പർമാരായ സൽമത്ത് കെ വി,മിഹ്റാബി ടീച്ചർ,പഞ്ചായത്ത് അസി:സെക്രട്ടറി ലീന ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.