കുഞ്ഞുങ്ങളുടെ ഉത്സവം സമാപിച്ചു


കൊളച്ചേരി :-
കൊളച്ചേരിയിലെ കുഞ്ഞുങ്ങളുടെ ഉത്സവമായി നടത്തി വരാറുള്ള സ്കൂൾ വാർഷികം നീണ്ട കോവിഡ് കാല അടച്ചിടലുകൾക്ക് ശേഷം കൂടുതൽ തിളക്കമാർന്ന് നടന്നു.കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂൾ നാല്പതാം വാർഷികാഘോഷം - തകധിമി 2022 വിവിധ പരിപാടികളോടെ സമാപിച്ചു.

സമാപന സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.എഴുത്തുകാരനും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായഡോ.ജിനേഷ് കുമാർ എരമം മുഖ്യ പ്രഭാഷണം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.എം.പ്രസീത ടീച്ചർ എൻഡോവ്മെൻറുകൾ വിതരണം ചെയ്തു. മയ്യിൽ ബി.ആർ.സി യുടെ ബി.പി സി , ഗോവിന്ദൻ എടാടത്തിൽ സമ്മാന വിതരണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. പ്രിയേഷ്, പി.വി.വത്സൻ മാസ്റ്റർ, സ്കൂൾ മാനേജർ കെ.വി.പവിത്രൻ, കെ വി ശങ്കരൻ,പി.സൗമിനി, സി.ഗീത, പി.പി.നാരായണൻ, ടി. സുബ്രഹ്മണ്യൻ, രൂപേഷ് കൊളച്ചേരി എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടരി ടി.മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.പ്രഥമ അധ്യാപകൻ വി.വി.ശ്രീനിവാസൻ, കെ.ശിഖ, വി.വി. രേഷ്മ, പി.പി.സരള എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ സ്വാഗതവും മദേർസ് ഫോറം പ്രസിഡൻ്റ് വി. രേഖ നന്ദിയും പറഞ്ഞു. 

കൊളച്ചേരി സെൻട്രൽ അംഗൻവാടി, ബട്ടർഫ്ലൈ പ്രീ സ്കൂൾ കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടിയോടെ കലാസന്ധ്യ ആരംഭിച്ചു.സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച രംഗപൂജ,സംഘനൃത്തം, നാടോടി നൃത്തം, പൂർവ വിദ്യാർഥി ദിയ കൃഷ്ണ അവതരിപ്പിച്ച ഭരതനാട്യം, പാർവണ മിത്രൻ അവതരിപ്പിച്ച കരോക്കേ ഗാനം, മദേർസ് ഫോറം അവതരിപ്പിച്ച ഡാൻസ്ഫ്യൂഷൻ എന്നിവ നടന്നു. കുട്ടികൾ അവതരിപ്പിച്ച നാടകം പൊന്നുങ്കുടം അരങ്ങേറി. 

ഗ്രാമത്തിലെ ആ ബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ഉത്സവം അർദ്ധരാത്രി വരെ നീണ്ടു.കലാ കായിക മേള, അനുമോദന സദസ്സ്, പഠനയാത്ര - തിയേറ്റർ ഗെയിം, ഐടി അനിമേഷൻ, സർഗാത്മക രചന, കരകൗശല നിർമ്മാണം, ഫീൽഡ് ട്രിപ്പ് - എന്നിവ ഉൾപ്പെട്ട സർഗോത്സവം തുടങ്ങിയവ വാർഷികാഘോഷത്തോടനുബന്ധമായി സംഘടിപ്പിച്ചിരുന്നു.




Previous Post Next Post