എടക്കോട്ടില്ലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കം


കുറ്റ്യാട്ടൂർ :-
എടക്കോട്ടില്ലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 5,6 തീയ്യതികളിലായി നടക്കുന്നു.

ഏപ്രിൽ 5 ന് വൈകുന്നേരം നടക്കുന്ന ആചാര്യവരണത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. തുടർന്ന് ദീപാരാധനയും തിരുവത്താഴപൂജയും നടക്കും.

ഏപ്രിൽ 6 ന് രാവിലെ മുതൽ വിവിധ വിശേഷാൽ പൂജകൾ ക്ഷേത്രത്തിൽ നടക്കും.വൈകിട്ട് 5.3o ന് തായമ്പക, തുടർന്ന് ദീപാരാധനയും തിടമ്പെഴുന്നള്ളത്തും തിരു നൃത്തവും നടക്കും. രാത്രി 9 മണിക്ക് നാട്ടരങ്ങും തുടർന്ന് കരോക്കെ ഭക്തിഗാനമേളയും അരങ്ങേറും.

Previous Post Next Post