പുതിയതെരു: - അംബേദ്കർ ജന്മ ദിനമായ ഏപ്രിൽ 14 ന് തന്നെ ഭരണ ഘടന സംരക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് സമരം ചെയ്യേണ്ടിവരുന്ന ദുരവസ്ഥയിലേക്ക് രാജ്യം എത്തിപ്പെട്ടെന്നും ഇത് വളരെ ധൗർഭാഗ്യകരമായിപ്പോയെന്നും എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് പറഞ്ഞു.
ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ് ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ എസ്ഡിപി ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ സംഘടിപ്പിച്ച പ്രതിഷേധതത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
രാജ്യത്ത് 13 ഓളം സംസ്ഥാനങ്ങളില്‍ രാമനവമിയുടെ മറവില്‍ മുസ്ലിംകള്‍ക്കെതിരേ സംഘപരിവാർ ആക്രമണം നടത്തിയിട്ടും മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളും തമസ്‌കരിക്കുകയാണ് ചെയ്‌തത്.
വംശഹത്യയിലേക്ക് അനുദിനം കടന്നുപോവുന്ന രാജ്യത്ത് പ്രതിപക്ഷ ശബ്ദം ഇല്ലാതാവുകയാണ്. നാലാംതൂണായി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങളാവട്ടെ ഭരണകൂടങ്ങള്‍ക്കു വേണ്ടി മൗനം പാലിക്കുന്നു. ഇരകള്‍ സംഘടിച്ച് ഒറ്റക്കെട്ടായി ആര്‍എസ്എസ്സിന്റെ വംശീയ ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിച്ച് രാജ്യത്തിന്റെ ഭരണഘടനയും മഹത്തായ പാരമ്പര്യവും തിരിച്ചുപിടിക്കണമെന്നും അബ്ദുല്ല നാറാത്ത് ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി മുസ്തഫ.എ.പി മണ്ഡലം സെക്രട്ടറി സുനീർ പൊയ്‌ത്തുംകടവ്, മണ്ഡലം ട്രഷറർ ഷുക്കൂർ മാങ്കടവ് തുടങ്ങിയവർ സംസാരിച്ചു.