ശ്രീകണ്ഠാപുരം: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു.ഇരിക്കൂർ വാക്കാം കോട് ഫൈസായിയിലെ ഖാദർ – മുനീറദമ്പതികളുടെ മകൻ മുനവീർ (23) ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9.30 മണിയോടെ കോട്ടൂരിൽ വെച്ചാണ് അപകടം. ജോലി ചെയ്യുന്ന ശ്രീകണ്ഠാപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് ബൈക്കിൽ പോകവെ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിലിടിച്ചായിരുന്നു അപകടം. ഓടി കൂടിയനാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: മുർഷീദ, സുനീർ.