കണ്ണാടിപ്പറമ്പ്:- പുല്ലൂപ്പി സ്വദേശിനി തമിഴ് നാട്ടിലെ ഭർത്താവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നിര്യാതയായി. പുല്ലൂപ്പി അംബേദ്കർ കോളനിയിലെ നുരിച്ചൻ ഹൗസിൽ
സനിത (36) ആണ് നിര്യാതയായത്. തമിഴ് നാട്ടിലെ ഭർത്താവിന്റ വീട്ടിലേക്കുളള യാത്രാമധ്യേ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ തവണ 13 ആം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.
ഭർത്താവ്: ദിവാകരൻ.
മക്കൾ : ദീപ്തി, സായൂജ് , സനുഷ്ക . അമ്മ : നാരായണി നുരിച്ചൻ ( നാറാത്ത് പഞ്ചായത്ത് മുൻ വാർഡ് മെംബർ).
അച്ചൻ : പരേതനായ ശേഖരൻ .