മയ്യിൽ കനിവ് റിലീഫ് സെൽ മൂന്ന് വീടുകൾ നിർമ്മിച്ച് നൽകി

 


മയ്യിൽ: -മയ്യിൽ  സെൻട്രൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലെ കനിവ് റിലീഫ് സെൽ നിർമ്മിച്ച് നൽകിയ മൂന്നു വീടുകളുടെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും നടത്തി.

കുട്ട്യൻ കുന്നിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു .

കനിവ് ഭവനപദ്ധതിയുടെ ഭാഗമായി മയ്യിൽ കുട്യൻ കുന്നിൽ 11 സെൻറിലാണ് മൂന്നു വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. മയ്യിൽ സെൻട്രൽ ജമാഅത്ത് ഖത്തീബ് ഹാരിസ് അൽ അസ്ഹരി പ്രാർത്ഥന നടത്തി.ചടങ്ങിൽ പ്രമുഖ വ്യവസായി മാമൂട്ടി മക്ക, ചെയർമാൻ കെ.പി അബ്ദുൽ അസീസ് ഹാജി, അറഫ നാസർ എന്നിവരെ ആദരിച്ചു .



Previous Post Next Post