മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോവുന്ന അക്കൗണ്ടന്റ് മുരളീധരൻ പി പി. യ്ക്ക് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.ചടങ്ങിൽ വച്ച് സ്നേഹോപഹാരം കൈമാറുകയും ചെയ്തു.
പഞ്ചായത്ത് മെമ്പർമാരായ എം വി അജിത,വി വി അനിത,എം ഭരതൻ,ഇ എം സുരേഷ് ബാബു,ബിജു വേളം,സുചിത്ര എ പി,സതീദേവി,സി കെ പ്രീത,പഞ്ചായത്ത് സെക്രട്ടറി പി ബാലൻ എന്നിവർ സംസാരിച്ചു.