ചേലേരി:-കൊളച്ചേരി: -കൊളച്ചേരി പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വനിതാ ഗ്രൂപ്പിന്റെ (ചേലേരി സെൻട്രൽ ) പച്ചക്കറി വിളവെടുപ്പ് കൃഷി ഓഫീസർ ഡോ:അഞ്ജു പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗീത. വി.വി അധ്യക്ഷത വഹിച്ചു. വിനോദിനി നാരായണൻ ആശംസയും ഗ്രൂപ്പ് ലീഡർ ചന്ദ്രിക വാര്യസ്യാർ സ്വാഗതവും, കൃഷ്ണവാര്യർ നന്ദിയും പറഞ്ഞു.