പഴയങ്ങാടി: -പാചകവാതകവുമായി മംഗളൂരുവിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർലോറി കടയിലേക്ക് ഇടിച്ചുകയറി.
അപകടത്തിൽ ടാങ്കർലോറി ഡ്രൈവർ ഡിണ്ടിഗൽ മധുരമീനാക്ഷി നഗറിലെ ഈശ്വരന് (46) പരിക്കേറ്റു. എരിപുരം ട്രാഫിക് സർക്കിളിന് സമീപം തിങ്കളാഴ്ച രാത്രി 10.15-നാണ് അപകടം.