ശ്രീകണ്ഠപുരം:- ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും.
സൗരോർജ വൈദ്യുതി സാധ്യതകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കെ എസ് ഇ ബി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശ്രീകണ്ഠപുരം സ്കൂളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചത്. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ടെറസിലാണ് 40 ലക്ഷം രൂപ ചെലവിൽ 108 പാനലുകൾ ഒരുക്കിയത്.
ഇവിടെനിന്ന് പ്രതിദിനം 35 കിലോ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.
ടാറ്റാ കൺസൽട്ടൻസിയുടെ നേതൃത്വത്തിൽ ഇക്കോ പവേഴ്സ് കമ്പിനിയാണ് സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നത്.