മട്ടന്നൂര്‍:- വാഹനാപകടത്തെ തുടർന്ന് അകാലത്തിൽ മരണപ്പെട്ട മട്ടന്നൂരിലെ മാധ്യമം ലേഖകന്‍ നാസര്‍ മട്ടന്നൂരിന്റെ സ്‌മരണയ്‌ക്ക് മട്ടന്നൂര്‍ പ്രസ്‌ഫോറവും നാസര്‍ അനുസ്‌മരണവേദിയും നല്‍കുന്ന മികച്ച പ്രാദേശിക ലേഖകനുള്ള സംസ്ഥാനതല അവാര്‍ഡിന് ദീപിക ശ്രീകണ്ഠപുരം ലേഖകൻ എം.വി. അബ്ദുൾ റൗഫ് അർഹനായി. രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായ ഇരിക്കൂറിലെ കൊലപാതകങ്ങളെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് അവാർഡ്. എം.വി. അബ്ദുൾ റൗഫ് മലപ്പട്ടം സ്വദേശിയാണ്
5001 രൂപയും ഫലകവുമാണ് അവാര്‍ഡ്. 23ന് മട്ടന്നൂരിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എംഎൽഎ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് കെ.കെ. ഉസ്മാൻ, സെക്രട്ടറി ഒ.കെ.പ്രസാദ് കുമാർ, ട്രഷറർ ഫായിസ് പുന്നാട്, ജിജേഷ് ചാവശേരി എന്നിവർ പങ്കെടുത്തു.