നാറാത്ത് :- ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 24 ന് എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭ ചേരുന്നതിൻ്റെ ഭാഗമായി നാറാത്ത് പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ 24 ന് രാവിലെ 10 മണിക്ക് കണ്ണാടിപ്പറമ്പ്അമ്പലം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഗ്രാമസഭ അഡ്വ.പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 24ന് നടക്കുന്ന ഗ്രാമസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിലെ അരോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തദ്ദേശ സ്വയം ഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എം പിമാര്‍ എം എല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും.