കരാട്ടെ ജേതാവ് ബിഷറുൽ ആഫിയെ എസ്.ഡി.പി.ഐ അനുമോദിച്ചു

 

പാമ്പുരുത്തി:- യു.എ.ഇ. നാഷണല്‍ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ കത്ത വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഫൈറ്റിംഗില്‍ രണ്ടാം സ്ഥാനവും നേടി നാട്ടിലെത്തിയ പാമ്പുരുത്തി സ്വദേശി ബിഷറുല്‍ ആഫി ബിന്‍ ഫൈസലിനെ എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. 

എസ്.ഡി.പി.ഐ കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി എം ഷൗക്കത്തലി ഉപഹാരം നൽകി. ബ്രാഞ്ച് പ്രസിഡണ്ട് മുത്തലിബ് കെ പി, ഫൈസൽ പാറേത്ത് സംബന്ധിച്ചു.

Previous Post Next Post