കമ്പിൽ:- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സബാഹ് മീറ്റിൽ പുല്ലൂക്കര മൻസൂർ അനുസ്മരണവും, പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
കമ്പിൽ ശാഖ MYL പ്രസിഡണ്ട് അബ്ദുൾ കാദർ കെപി യുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എൻ അബ്ദുൾ സലാം ഹാജി ഉദ്ഘാടനം നിർവഹിച്ചു.ബുസ്താനുൽ ഉലൂം വിദ്യാർത്ഥി അമാൻ കെപി പ്രാർത്ഥനക്ക് നേതൃത്വം നൽകി.കമ്പിൽ ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി,ട്രഷറർ സിറാജ് എംകെ msf ജോയിന്റ് സെക്രട്ടറി റാസിഖ് കെപി എന്നിവർ സംസാരിച്ചു.MYL ജനറൽ സെക്രട്ടറി ഷാജിർ പി പി സ്വാഗതവും, മുഹമ്മദ് മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.