മയ്യിൽ :- 'നടനവീട്' നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക ക്യാമ്പ് ചെറുപഴശ്ശി വെസ്റ്റ് എ എൽ പി സ്കൂളിൽ ആരംഭിച്ചു..
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പികെ വിജയൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, ചെറുപഴശ്ശി വെസ്റ്റ് എ എൽ പി പ്രധാനാദ്ധ്യാപിക പ്രേമജ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. എപി മുകുന്ദൻ അധ്യക്ഷത വഹിച്ചു. പി കുഞ്ഞികൃഷ്ണൻ സ്വാഗതവും ജിവി അനീഷ് നന്ദിയും പറഞ്ഞു.
ഗോവിന്ദ് എസ് കോഴിക്കോട്, സുമേഷ് അയിലൂർ എന്നിവർ പരിശീലകരായ നാടക ക്യാംപ് ഏപ്രിൽ 30ന് സമാപിക്കും..