പഴയങ്ങാടി:- കോളിളക്കം സൃഷ്ടിച്ച പറശിനിക്കടവിലെ ലോഡ്ജിൽ വെച്ച്പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗൾഫിലേക്ക് കടന്ന പോക്സോ കേസിൽ പ്രതി വിമാനതാവളത്തിൽ പിടിയിൽ. മാട്ടൂൽ സെൻട്രലിലെ പണ്ടാരതോട്ടത്തിൽ ഷിനോസിനെ (31)യാണ് പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ശാർങ ധരനും സംഘവും അറസ്റ്റു ചെയ്തത്. മട്ടന്നൂരിലെ കണ്ണൂർ വിമാനതാവളത്തിൽ വെച്ച് ഇന്ന് രാവിലെ എമിഗ്രേഷൻ വിഭാഗം പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറുകയായിരുന്നു..2017-ൽ 16 കാരിയായ പെൺകുട്ടിയെ മാട്ടൂലിൽ കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ പിടിയിലാകുമെന്ന് മനസിലാക്കിയ യുവാവ് പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. കേസെടുത്ത പോലീസ് പിന്നീട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി വിമാനതാവളത്തിലും മറ്റും കൈമാറിയിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും