.
നാറാത്ത്:- അഞ്ച് വർഷത്തോളമായി നാറാത്ത് പ്രദേശത്തെ ചാരിറ്റി രംഗത്ത് നിറസാന്നിധ്യമായിവരുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ "ഇഖ്റ യൂത്ത് ഫൗണ്ടേഷൻ നാറത്തിന്റെ" ആഭിമുഖ്യത്തിൽ നൂറോളം നിർധനരായ കുടുംബങ്ങൾക്ക് വിഷു- റമദാൻ കിറ്റ് വിതരണം നടത്തി.നാറാത്ത് ജുമാ മസ്ജിദിൽ വെച്ചു നടന്ന ചടങ്ങിൽ, ജുമാ മസ്ജിദ് ഖതീബ് ബഷീർ ഹൈതമി,ഇഖ്റ: വൈസ് പ്രസിഡന്റ് അഫ്സലിനു നൽകി ഉത്ഘാടനം നിർവഹിച്ചു.
തുടർന്ന് ജുമാ പള്ളിപരിസരത്തു ഇഫ്താർ സംഗമവും നടന്നു.ഇഖ്റ :പ്രസിഡന്റ് നൗഫൽ നാറാത്ത്, സെക്രട്ടറി യാസീൻ,മഹ്‌റൂഫ് പി,ജസ്‌വീർ, മൻസൂർ,ഫൈസൽ, മുഫസിർ, മുൻസിർ, , ഹാരിസ് വീ പി, ഷകീൽ ,ഷംവീൽ, ഹിഷാം തുടങ്ങിയവർ നേതൃത്വം നൽകി.