കണ്ണൂർ: - പയ്യാമ്പലത്തെ ഗവ. ഗെസ്റ്റ് ഹൗസിന്റെ നവീകരണം പൂർത്തിയാകുന്നു. കടലിന് അഭിമുഖമായി 16 മുറികളുള്ള ബ്ലോക്കിന്റെ നവീകരണമാണു പൂർത്തിയാകുന്നത്. 1991ൽ തുറന്നുകൊടുത്ത ഈ ബ്ലോക്ക് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് പൂർണമായും നവീകരിച്ചത്. മുറികളിലെ ഫർണിച്ചറും ബെഡും പൂർണമായും മാറ്റി. ഫ്ലോർ ടൈലുകളും പുതുക്കി. പെയിന്റിങ്ങും പൂർത്തിയായി .എല്ലാ മുറികളിലും എയർ കണ്ടീഷനിങ് സംവിധാനവുമുണ്ട്. കൂടുതൽ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ നെറ്റ് വർക്കിലെ തടസ്സം ഒഴിവാക്കാൻ എയർടെൽ, ജിയോ, വിഐ കമ്പനികൾ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ബി എസ്എൻഎൽ മൊബൈൽ നേരത്തേ മുതൽ ഇവിടെ തടസ്സമില്ലാതെ ലഭിക്കുന്നുണ്ടായി. രുന്നു. നവീകരിച്ച ബ്ലോക്കിന്റെ ഉദഘാടനം 5നു രാവിലെ 10ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. രാമചന്ദ്രൻ കടന്നപള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.
രണ്ടാ പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷവും സിപിഎം പാർട്ടി കോൺഗ്രസും നടക്കുന്ന സാഹചര്യത്തിൽ മന്തിമാർ, എംപിമാർ, എംഎൽഎ മാർ ഉന്നത ഉദ്യോഗസ്ഥർ തുട ങ്ങി ഒട്ടേറെപ്പേർ വരും ദിവസങ്ങൾ ളിൽ കണ്ണൂരിൽ ഉണ്ടാകും. ഈ സാഹചര്യം കൂടി മുന്നിൽക്കണ്ടാ അതിവേഗം പ്രവൃത്തിത്തിയാക്കിയത്. റിസപ്ഷൻ ലോബി, ഡൈനിങ് ഹാൾ, ലിഫ്റ്റ് സ്റ്റീൽ പവർ ബാക്ക് അപ്, ഫ്ലോറിങ് നവീകരണം എന്നിവ രണ്ടുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. മുറികളുടെ നവീകരണം നേരത്തെ പൂർത്തിയായിരുന്നു.