വായനച്ചങ്ങാത്തം വായനശാലകളിലേക്ക്

 


നാറാത്ത്:- സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കുട്ടികളുടെ സ്വതന്ത്ര വായനാ പരിപോഷണ പരിപാടിയായ വായനാച്ചങ്ങാത്തത്തിന്റെ ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക്  നാറാത്ത് സി ആർ സി തലത്തിൽ കുഞ്ഞമ്മൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ തുടക്കം കുറിച്ചു.നാറാത്ത് പഞ്ചായത്ത്  പ്രസിഡന്റ് ശ്രീ രമേശൻ  ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി അജിത എൻ  അധ്യക്ഷത വഹിച്ചു. 

ചെറുകഥാകൃത്ത് ശ്രീ K T ബാബുരാജ് ഉം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ശ്രീ ഇ ചന്ദ്രൻ മാസ്റ്റർ ഉം വിശിഷ്ടാതിഥികളാ യിരുന്നു.  സി ആർ സി കോ ഓർഡിനേറ്റർ ശ്രീ മിഥുൻ കെ പി പദ്ധതി വിശദീകരിച്ചു.സി ആർ സി കോ ഓർഡിനേറ്റർ രംന രാഘവൻ സ്വാഗതവും സ്പെഷലിസ്റ്റ് അധ്യാപിക മീന കൂവ നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികൾ ലൈബ്രറിയിൽ അംഗത്വം സ്വീകരിച്ചു.  എല്ലാ ആഴ്ചകളിലും രണ്ട് ദിവസം ലൈബ്രറി സന്ദർശിക്കുകയും വായനാനുഭവങ്ങൾ പങ്കുവെക്കുകയും സ്വതന്ത്ര രചനയിലേക്ക് കടക്കുകയും ചെയ്യുന്ന രീതിയിൽ തുടർ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.



Previous Post Next Post