നാറാത്ത് ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു

 


നാറാത്ത്:- നാറാത്ത് ബസാറിനടുത്ത് ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു. അഞ്ചാം പീടിക സ്വദേശി അശ്റഫ് (59) ആണ് മരണപ്പെട്ടത്.. 

ഇന്ന് രാവിലെ കാട്ടാമ്പള്ളി ഭാഗത്ത് നിന്നു വരികയായിരുന്ന കെ എൽ 13 ഡബ്ല്യു 8311 സ്ക്കൂട്ടിയും കെ എൽ 13 വൈ 6617 ബൈക്കുമാണ് കൂട്ടിയിടിച്ചത്. നാറാത്ത് റോഡ് സൈഡിലുളള വീട്ടിലേക്ക് തിരിയുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

ഭാര്യ: പച്ചിരിയന്റകത്ത് സീനത്ത്.  

മക്കൾ: അഫ്സൽ(ഗൾഫ്), അഫ്സീന. അഥീന. മരുമക്കൾ: ഷാനി ഫ, സിറാജ് (മൊബൈൽ ഷോപ്പ്, സിറ്റി സെന്റർ - കണ്ണൂർ ), ഫാസിൽ.

Previous Post Next Post