കൊളച്ചേരി :- 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായികൊളച്ചേരി ഗ്രാമപഞ്ചായത്ത് കൊളച്ചേരി പാടീ തീർത്ഥത്തിന് സമീപത്തായി ജല നടത്തം സംഘടിപ്പിച്ചു.
ചടങ്ങ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം സജിമ അദ്ധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് സിക്രട്ടറി രാഹുൽ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഹരിത മിഷൻ ജില്ല കോർഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുസലാം,ക്ഷേമ കാര്യ ചെയർപേഴ്സൺ അസ്മ കെ വി, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ ബാലസുബ്രമണ്യൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം പ്രസീത ടീച്ചർ,വാർഡ് മെമ്പർ പി വി വത്സൻ മാസ്റ്റർ, , രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ പി.പി കുഞ്ഞിരാമൻ, രാമകൃഷ്ണൻ മാസ്റ്റർ, കൃഷ്ണൻ, ശശി എന്നിവർ ആശംസ പ്രസംഗം നടത്തി. വാർഡ് മെമ്പർ കെ. പ്രിയേഷ് സ്വാഗതവും വി ഇ ഒ സീമ നന്ദി പറഞ്ഞു.