കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സേവനങ്ങൾ ഇനി മുതൽ ILGMS സംവിധാനം വഴി


കൊളച്ചേരി:-
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഇന്നു മുതൽ ILGMS (ഇൻ്റഗ്രേറ്റഡ് ലോക്കൽ ഗവേണിംഗ് മാനേജ്മെൻ്റ് സിസ്റ്റം) സംവിധാനത്തിലേക്ക്. ഇതു മൂലം ഇനി പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന നൂറിലേറെ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാകും.സിറ്റിസൺ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് അപേക്ഷകൾ നേരിട്ട് സമർപ്പിക്കാവുന്നതാണ്. സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നതാണ്.

Previous Post Next Post