നന്നിയൂർ :- പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കർഷക പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവുമായ വി.എം.വിഷ്ണു ഭാരതീയൻ്റെ നാല്പതാം ചരമദിനത്തിൻ്റെ ഭാഗമായി സാംസ്കാരിക സംഘടനയായ കെ.എസ് & എ സി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി മെയ് 15 ഞായറാഴ്ച വൈകു: 5 മണിക്ക് നണിയൂർ ഭാരതീയ മന്ദിരത്തിനു സമീപം നടക്കും. അഡ്വ.പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഇന്ത്യൻ ദേശീയത - മതാത്മകവും മതേതരവും എന്ന വിഷയത്തിൽ ഈ വർഷത്തെ സ്മാരക പ്രഭാഷണം നിർവഹിക്കും.ശില്പം നിർമ്മിച്ച പ്രശസ്ത ശില്പി സുരേന്ദ്രൻ കൂക്കാനം നടത്തുന്ന സ്മൃതിയാനം ചിത്രയാത്രയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. പി.വി.വത്സൻ മാസ്റ്റർ, കെ.എം.ശിവദാസൻ, കെ.വി.ഗോപിനാഥ് എന്നിവർ സംസാരിക്കും.വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിക്കും.