മയ്യിൽ:-ലഹരി വിരുദ്ധ വിമുക്തി മിഷൻ 2022 ഭാഗമായി എക്സൈസ് വകുപ്പ് തളിപ്പറമ്പ് സർക്കിൾ ഓഫീസും പവർ ക്രിക്കറ്റ് ക്ലബ്ബും മയ്യിലും തമ്മിൽ മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ ഫ്രണ്ട്‌ലി ക്രിക്കറ്റ് മാച്ച് നടന്നു.
മയ്യിലിലെ മുൻ ക്രിക്കറ്റ് തരാം പി.കെ. നാരായണൻ മത്സരം ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപ്പെട്ടു. ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. സുരേഷ്. ഒ.വി , അജിത്ത്.ഒ.യം, രാജു പപ്പാസ് എന്നിവർ സംസാരിച്ചു.
അത്യന്തം വാശിയേറിയ കളിയിൽ പവർ ക്രിക്കറ്റ് ക്ലബ് 1 റണ്ണിന് വിജയിച്ചു. കളിയിലെ മാൻ ഓഫ് ദി മാച്ചായി ആർ. അജയനെ തിരഞ്ഞെടുത്തു.