കണ്ണൂരിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു; പ്രതി കസ്റ്റഡിയിൽ

 

കണ്ണൂർ:- അയ്യൻകുന്നിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. ചരളിൽ സ്വദേശി തങ്കച്ചനാണ് എയർഗണ്ണിൽനിന്ന് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ അയൽവാസി കൂറ്റനാൽ സണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Previous Post Next Post