കുറ്റ്യാട്ടൂർ:-CPI(M) കാവുംചാൽ ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച സ: നായനാർ സ്മാരക മന്ദിരം CPI(M) സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജൻ ഉൽഘാടനം ചെയ്തു.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ അദ്ധ്യക്ഷ്യം വഹിച്ചു.നായനാരുടെ ഫോട്ടോ CPI(M) മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ അനാച്ഛാദനം ചെയതു.
CPI(M)ഏറിയ കമ്മറ്റി അംഗം സി.പി.നാസർ, മാണിയൂർ ലോക്കൽ കമ്മറ്റി അംഗം ടി രാജൻ, കാവുംചാൽ ബ്രാഞ്ച് സെക്രട്ടറി ടി.വി.രഞ്ചിത്ത് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പോത്തോടി വിനീഷ് നന്ദി രേഖപ്പെടുത്തി.തുടർന്ന് കട്ടോളി സാംസ്കാരിക വേദി അവതരിപ്പിച്ച നേരം പോക്കിലെ നേർകാഴ്ചകൾ ലഘു നാടകവും കാവുംചാൽ പ്രദേശത്തെ കലാകാരൻമാരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി