ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

 


കൊളച്ചേരി :-ഫാഷിസം ഹിംസാത്മക പ്രതിരോധം, മത നിരാസം മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം യുവ ജാഗ്രതാ റാലിയുടെ പ്രചാരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചുപഞ്ചായത്തിലെ എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ  ദാലിൽ ടീമിനെ പരാജയപ്പെടുത്തിപാട്ടയം ടീം ജേതാക്കളായി

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം, മുസ്ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ശംസീർ മയ്യിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് സലാം കമ്പിൽ വിവിധ മത്സരങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു 

   കൊളച്ചേരി പഞ്ചായത്ത്  ഗ്ലോബൽ കെ.എം സി.സി  സ്പോൺസർ ചെയ്ത വിന്നേഴ്സിനുള്ള ട്രോഫി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയും, റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജനറൽ സെക്രട്ടറി ജാബിർ പാട്ടയവും ക്യാഷ് പ്രൈസ് വിതരണം ട്രഷറർ പി.കെ.പി നസീർ കമ്പിലും നിർവ്വഹിച്ചു. മറ്റു ഉപഹാര വിതരണങ്ങൾക്ക്  അന്തായി ചേലേരി, കമറുദ്ധീൻ ദാലിൽ, കെ.സി മുഹമ്മദ് കുഞ്ഞി, ഖിളർ നൂഞ്ഞേരി, എ.പി നൂറുദ്ധീൻ,  നവാസ് കയ്യങ്കോട്, റഷീദ് പള്ളിപ്പറമ്പ്, ജംഷീർ മാസ്റ്റർ,ദാവൂദ് ചേലേരി, ടി.പി നിയാസ് നേതൃത്വം നൽകി

Previous Post Next Post