കുറ്റ്യാട്ടൂർ:-എം.എം.സി ഹോസ്പിറ്റൽ മയ്യിലും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡും സംയുക്തമായി പഴശ്ശി ജി.എൽ പി സ്കൂളിൽ വെച്ച് സൗജന്യ ആരോഗ്യ ക്യാമ്പ് നടത്തി.
എം.എം.സി ഹോസ്പിറ്റലിലെ പ്രശസ്ത എം.ഡി ഫിസിഷ്യൻ ഡോ: ജയരാജൻ നേതൃത്വം നൽകി. ക്യാമ്പിൻ്റെ ഉൽഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഖിലേഷ് പറമ്പൻ നിർവഹിച്ചു
യൂസഫ് പാലക്കൽ അദ്ധ്യക്ഷത വഹിച്ചു സദാനന്തൻ വി, എംപി ഗോപാലൻ, ബിജു എന്നിവർ പ്രസംഗിച്ചു .ക്യാമ്പിൽ എം.എം.സി ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു.