കണ്ണാടിപ്പറമ്പ്:-കുട്ടികളുടെ സ്വതന്ത്ര വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മാലോട്ട് എ എൽ .പി .സ്കൂളും , പ്രഭാത് വായനശാല & ഗ്രന്ഥാലയം വളവിൽ ചേലേരിയും സംയുക്തമായി നടത്തിയ 'വായനാ ചങ്ങാത്തം' പരിപാടി ഏറെ ശ്രദ്ധേയമായി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഇ കെ.അജിത പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ.പി.വി.വത്സൻ മാസ്റ്റർ (മെമ്പർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.പി.വിനോദ് ( താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, സെക്രട്ടറി പ്രഭാത് വായനശാല & ഗ്രന്ഥാലയം) പുസ്തക പരിചയം നടത്തി. ശ്രീ.സി.വി.രാജൻ മാസ്റ്റർ( പ്രസിഡണ്ട്, പ്രഭാത് വായനശാല) ശ്രീ.ബാബു (ജോ. സെക്രട്ടറി) ശ്രീ.കെ.കുഞ്ഞിരാമൻ ( മുൻ പ്രസിഡണ്ട്) എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.ബിന്ദു സ്വാഗതവും ശ്രീമതി എ.പി.കെ.അനിത പദ്ധതി വിശദീകരണവും ശ്രീമതി രമ്യ കെ.ഒ നന്ദിയും പറഞ്ഞു.