പെരുമാച്ചേരി :- ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം പെരുമാച്ചേരി യുടെ ആഭിമുഖ്യത്തിൽ29/05/22 ഞായറാഴ്ച ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് അംഗങ്ങൾക്കുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, സർട്ടിഫിക്കറ്റ് വിതരണം, കോച്ച് സുരേന്ദ്രൻ മാസ്റ്ററെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടത്തുന്നു.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടി കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സജ്മ ഉദ്ഘാടനം ചെയ്യും.