മയ്യിൽ:- ജീവൻ രക്ഷാമരുന്നുകൾ ഉൾപ്പെടെ എണ്ണൂറിലധികം മരുന്നുകൾക്ക് കുത്തനെ വില വർദ്ധിപ്പിച്ച നടപടി ജനവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പദയാത്രയിൽ അഭിപ്രായമുയർന്നു.
പാവപ്പെട്ടവരുടെ ഫാർമസി എന്നറിയപ്പെട്ട ഇന്ത്യൻ ഔഷധ മേഖല പൂർണമായും ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറ വെയ്ക്കുകയാണ് കേന്ദ്ര സർക്കാർ.പൊതുമേഖലാ മരുന്ന് നിർമ്മാണ കമ്പനികളെ കയ്യൊഴിയുന്നു. വില നിയന്ത്രണത്തിൽ സർക്കാരിനുള്ള അധികാരം എടുത്തു കളയുന്നു.
പദയാത്ര കരിങ്കൽക്കുഴിയിൽ വെച്ച് ദേശീയ അധ്യാപക അവാർഡ് ജേതാവും കൊളച്ചേരി ഗ്രാപഞ്ചായത്ത് അംഗവുമായ പി.വി.വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റി അംഗം കെ.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് എ. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. കേന്ദ്രങ്ങളിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി. പത്മനാഭൻ , ജില്ലാ ജോ. സിക്രട്ടറി പി. സൗമിനി ടീച്ചർ, മേഖല സെക്രട്ടരി പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
സമാപനപൊതുയോഗം കമ്പിൽ ടൗണിൽ കേന്ദ്ര നിർവാഹക സമിതി അംഗം വി.വി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പി.കെ.ഗോപാലകൃഷ്ണൻ,സി.ദാമോദരൻ, വി.ഒ.പ്രഭാകരൻ,സി. മുരളീധരൻ, പി.സൈലേഷ്കുമാർ,എം.കെ.രാജിനി, സി.വിനോദ്, കെ.കെ.കൃഷ്ണൻ,ബിജുകുമാർ,വിനോദ് തായക്കര തുടങ്ങിയവർ നേതൃത്വം നൽകി.