പ്രതീകാത്മകമായി മാവില വിറ്റ് ചെക്ക് കൈമാറി യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം


കുറ്റ്യാട്ടൂർ :- 
മാവില വിറ്റതിന്റെ തുകയായി വണ്ടി ചെക്ക് കൈമാറിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി പ്രതീകാത്മക മാവില വിൽപ്പന നടത്തി. മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂരിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്ത്. ഒരു കിലോയ്ക്ക് 150 രൂപ വിലയുള്ള മാവില വാങ്ങി അതിന്റെ തുകയായി ചെക്ക് കൈമാറിയാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. എത്രയും പെട്ടെന്ന് തന്നെ കുടുബശ്രീ സ്ത്രീകൾക്ക് അർഹിച്ച തുക കൈമാറണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ വി പദ്മനാഭൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റുമാരായ കെ സത്യൻ, സതീശൻ പി വി എന്നിവർ ആശംസ പ്രസംഗം നടത്തി. സി വി വിനോദ് സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി രത്നരാജ് മാണിയൂർ നന്ദിയും പറഞ്ഞു.




Previous Post Next Post