പെരുമാച്ചേരി :- ഗാന്ധി സ്മാരക വായനശാല &ഗ്രന്ഥലയം പെരുമാച്ചേരി സംഘടിപ്പിച്ച വേനൽ കാല ഫുട്മ്പോൾ കോച്ചിങ്ങിന്റെ ഭാഗമായി കോച്ച് സുരേന്ദ്രൻ മാസ്റ്ററെ വായനശാല രക്ഷാധികാരി വി.കെ.നാരയണൻ ആദരിച്ചു.
കോച്ചിങ്ങ് ക്യാമ്പിലെ കുട്ടികളെ അനുമോദിക്കാൻ നടന്ന ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജ്മ ഉദ്ഘാടനം ചെയ്തു. ആശംസ അർപ്പിച്ച് സി.ശ്രീധരൻ മാസ്റ്റർ, കെ.യം.നാരായണൻ മാസ്റ്റർ, എം.അരവിന്ദൻ, കെ രവീന്ദ്രൻ, വിനോദ് കുമാർ കെ എന്നിവർ സംസാരിച്ചു. വായനശാല സിക്രട്ടറിയും ക്യാമ്പ് കോർഡിനേറ്ററുമായ ഒ.സി.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.എ.കൃഷണൻ അധ്യക്ഷനായി.
കുട്ടായ പരിശ്രമം ഭാവിയുടെ താക്കോലാണെന്ന് അനുമോദനത്തിന് മറുപടിയായി കോച്ച് സുരേന്ദ്രൻ മാസ്റ്റർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടത്തിയ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ വിനായക് പി ഒന്നാം സ്ഥാനവും kആകാശ് കെ വി രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ വിശ്രുത് പി ഒന്നാം സ്ഥാനവും ആദികൃഷ്ണ രണ്ടാം സ്ഥാനവും സബ്ജൂനിയർ വിഭാഗത്തിൽ നിഹാൻ കൃഷ്ണ ഒന്നാംസ്ഥാനവും അദ്വൈത് അനിൽ രണ്ടാം സ്ഥാനവും നേടി. കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.