ഡിവൈഎഫ്ഐ പ്രവർത്തകനെ ലീഗ് പ്രവർത്തകർ ആക്രമിച്ചു എന്ന പ്രചരണം വ്യാജം : മുസ്ലിം ലീഗ്


പാമ്പുരുത്തി :-  
ഡിവൈഎഫ്ഐ പ്രവർത്തകനെ ലീഗ് പ്രവർത്തകർ ആക്രമിച്ചു എന്ന പ്രചരണം വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് പ്രസ്ഥാപിച്ചു. ഇല്ലാത്ത അക്രമം ഉണ്ടെന്ന് പ്രചരിപ്പിച്ചു നാട്ടുകാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സിപിഎം കുൽസിത ശ്രമത്തിൻ്റെ ഭാഗമാണ് ഈ വ്യാജ ആരോപണം. ഈ കളി അപകടകരകമാണ്. സിപിഎം ഇനിയെങ്കിലും ഇത് അവസാനിപ്പിക്കാൻ തയ്യാറാകണം. മുസ്ലിം ലീഗ് മുന്നറിയിപ്പ് നൽകി.

ചെറിയ വാക്ക് തർക്കം പോലും വലിയ അക്രമമായി ചിത്രീകരിക്കപ്പെടുകയും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഫോട്ടോ ഷൂട്ട് നടത്തുകയും വ്യാജ തെളിവ് ഉണ്ടാക്കുകയും ചെയ്യുന്ന പതിവ് രീതി ഇവിടെയും തുടരുകകയാണ്. ഇത് അപഹാസ്യമാണ്. ഇതിനെതിരെ പോലീസ് നീതിയുക്തമായി പ്രവർത്തിക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

Previous Post Next Post