കൊളച്ചേരി :-മുസ്ലിം യുത്ത് ലീഗ് പ്രവർത്തകനെ ആകാരണമായി മർദിക്കുകയും കള്ളകേസിൽ കുടുക്കി ജയിലിലടച്ചതിലും പ്രതിഷേധിച്ചും
സിപിഎം - പോലീസ് അവിശുദ്ധ കൂട്ട് കെട്ടിനെതിരെയും കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ കമ്പിൽ ടൗണിൽ പൊതു യോഗവും പ്രതിഷേധ പ്രകടനവും നടത്തി. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. എം.എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലി മംഗര, സെക്രട്ടറി ശംസീർ മയ്യിൽ, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ്, മണ്ഡലം വൈസ് പ്രസിഡന്റ് ഹംസ മൗലവി പള്ളിപ്പറമ്പ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം സംബന്ധിച്ചു
പാമ്പുരുത്തി കേന്ദ്രീകരിച്ചു കമ്പിൽ ടൗണിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഭാരവാഹികളായ ജാബിർ പാട്ടയം, സലാം കമ്പിൽ, അന്തായി കാരയാപ്പ്, അബ്ദു പള്ളിപ്പറമ്പ്, കെ.സി മുഹമ്മദ് കുഞ്ഞി, , അബ്ദു പന്ന്യങ്കണ്ടി, എം.എം അമീർ ദാരിമി, നിസാർ കമ്പിൽ, ഹനീഫ പാട്ടയം, എൻ പി റിയാസ്, വി.ടി സിറാജ്, മർവ്വാൻ പള്ളിപ്പറമ്പ് നേതൃത്വം നൽകി