കണ്ണൂർ പള്ളിക്കുന്ന് എടച്ചേരിയിൽ കിണർ പണിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയിലെ ആനന്ദ് നിവാസിൽ കെ പുരുഷോത്തമനാണ് (52) ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പതിവ് പോലെ സഹപ്രവർത്തകർക്കൊപ്പം ഇന്ന് രാവിലെ എടച്ചേരി കൂളിക്കാവിന്നടുത്ത് പുതുതായി കുഴിച്ചു കൊണ്ടിരിക്കുന്ന കിണറിൻ്റെ പണിക്കെത്തിയതായിരുന്നു.
കിണറിലേക്കിറങ്ങാനുള്ള ശ്രമത്തിനിടെ പിടിവിട്ട് തലയിടിച്ച് താഴെക്ക് വീഴുകയായിരുന്നു. ഒപ്പമുള്ളവർ ഉടൻ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിൻ്റെ പടവിൽ തലയിടിച്ച് സാരമായി മുറിവേറ്റിരുന്നു. പ്രീതയാണ് ഭാര്യ. മക്കൾ മാനസ, അശ്വതി, പ്രിയ, ആനന്ദ്.