യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മിറ്റി ഗ്യാസ് സിലിണ്ടർ വില വർദ്ധനവിനെതിരെ വിറക് വിതരണം ചെയ്ത് സമരം നടത്തി


മയ്യിൽ :-
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഞ്ഞി കുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വില വർദ്ധനവിനെതിരെ വിറക് വിതരണം ചെയ്ത് സമരം നടത്തി. മയ്യിൽ ടൗണിൽ നടന്ന പരിവാടി മണ്ഡലം പ്രസിഡണ്ട് കെ.പി.ശശീധരൻ ഉദ്ഘാടനം ചെയ്തു.

 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷംസു കണ്ടക്കൈ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം ഭാരവാഹികളായ യു. മുസമ്മിൽ , സിനാൻ കടൂർ , ടി. പ്രിയങ്ക, ഷിജു കണ്ടക്കൈ, കെ.ഷംന , വിപിന മനീഷ് എന്നിവർ പ്രസംഗിച്ചു. 

അബ്ദുൾ മുബാരി, ജിനീഷ് ചാപ്പാടി, പ്രേമരാജൻ പുത്തലത്ത്, യൂസഫ് പാലക്കീൽ , സുനി നമ്പ്രം എന്നിവർ നേതൃത്വം നല്കി.




Previous Post Next Post