മയ്യിൽ: മൂന്നരലക്ഷം രൂപയുടെ ഫർണിച്ചർ വിദ്യാലയത്തിന് സമ്മാനിച്ച് അധ്യാപിക പടിയിറങ്ങി.ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ആറ് ക്ലാസ് മുറികളിലേക്കുമുള്ള ഫർണിച്ചർ നൽകിയാണ് എൻ. ജയലതിക വിദ്യാലയത്തിൽനിന്ന് വിരമിച്ചത്.
മാവിലായി യു.പി. സ്കൂൾ, മാടായി ഗവ. ബോയ്‌സ് ഹൈസ്കൂൾ, ചെറുകുന്ന് ഗവ. ബോയ്‌സ് ഹൈസ്കൂൾ, മുണ്ടേരി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം 2007-ലാണ് ചട്ടുകപ്പാറ ഹൈസ്കൂളിലെത്തുന്നത്. വിദ്യാലയത്തിൽ കംപ്യൂട്ടർ പഠനം തുടങ്ങാനായി കംപ്യൂട്ടറുകൾ, ഭൗതികസാഹചര്യം വികസിപ്പിക്കലിനായി ഒന്നരലക്ഷം രൂപ എന്നിവയും നൽകിയിരുന്നു.