മയ്യിൽ :- "ലഹരിക്കെതിരെ കായിക ലഹരി " എന്ന സന്ദേശമുയർത്തി വിമുക്തി മിഷൻ, കേരള സർക്കാർ എക്സൈസ് വകുപ്പ്, മയ്യിൽ ഗ്രാമപഞ്ചായത്ത് പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റിച്ച്ബാൾ ക്രിക്കറ്റ് ടൂർണമെൻറ് നാളെ മെയ്യ 29 ഞായറാഴ്ച മയ്യിൽ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
നിരവധി പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.