കണ്ണൂർ:-അങ്കണവാടിജീവനക്കാരെ സർക്കാർജീവനക്കാരായി അംഗീകരിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രൈമറി വിദ്യാഭ്യാസം അങ്കണവാടിയിലൂടെ നടപ്പാക്കുക, പെട്രോൾ-ഡീസൽ-പാചകവാതക വില വർധന പിൻവലിക്കുക, എൽ.ഐ.സി. ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്പന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കണ്ണൂർ ചേംബർ ഹാളിൽ കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. ഭവാനി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു, ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ, ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് (സി.ഐ.ടി.യു.) സംസ്ഥാന സെക്രട്ടറി പ്രസന്നകുമാരി, ജില്ലാ സെക്രട്ടറി മേരി ജോബ്, പി.എസ്. രമാദേവി, ടി.വി. വിജയലക്ഷ്മി, പി.പി. വനജ, ശ്രീജ രവീന്ദ്രൻ, കെ. അശോകൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ശ്രീജ കുമാരി (പ്രസി.), ഇ.വി. ബിന്ദു, ശ്രീജ രവീന്ദ്രൻ (വൈസ് പ്രസി.), കെ.വി. ഭവാനി (സെക്ര.), പി. പ്രസന്ന (ജോ. സെക്ര.), കെ.വി. ഓമന (ഖജാ.).