കൊളച്ചേരി:-സി പി ഐ കൊളച്ചേരി ലോക്കൽ സമ്മേളനം നടത്തി.സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കൗൺസിൽ അംഗം പി അജയകുമാർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ വി ബാലകൃഷ്ണൻ, പി എം അരുൺകുമാർ എന്നിവർ അഭിവാദ്യം ചെയ്തു. പി ശ്രീധരൻ പതാക ഉയർത്തി. കെ വി ശശീന്ദ്രൻ, പി സുലോചന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
സി ഗോപിനാഥൻ അനുശോചന പ്രമേയവും പി സുരേന്ദ്രൻ മാസ്റ്റർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ പി നാരായണൻ സ്വാഗതം പറഞ്ഞു. വിജേഷ് പി വി പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറിയായി പി രവീന്ദ്രനെയും അസി. സെക്രട്ടറിയായി പി സുരേന്ദ്രൻ മാസ്റ്ററെയും തിരഞ്ഞെടുത്തു