കുറ്റ്യാട്ടൂർ :- ആനക്കൈ കുടുംബ സംഗമം പറശിനിക്കടവ് വിസ്മയ പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് മെയ് 1 ന് ചേർന്നു. 150 ഓളം അംഗങ്ങൾ പങ്കെടുത്ത സംഗമത്തിന്റെ ഉദ്ഘാനം ശ്രീ പി പി കുമാരന്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി റെജി നിർവഹച്ചു.
ചടങ്ങിൽ മുഖ്യാഥിതിയായി ശ്രീ കെ പി രവീന്ദ്രൻ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി മുതിർന്ന കുടുംബാഗങ്ങളെ പെന്നാടയണിക്കുകയും അനുസ്മരണവും , നിരവധി മേഖലകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. യോഗത്തിൽ ശ്രീ രജിത്ത് കെ പി സ്വാഗതവും ശ്രീമതി രൂപ ശിവാനന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാങ്ങളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.