കരാട്ടെ ബ്ലാക്ക്‌ ബെൽറ്റ്, ഗ്രേഡിംഗ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു


പട്ടാന്നൂർ: - കരാട്ടെ ഡോ വഡോക്കായ് സെൽഫ് ഡിഫൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കരാട്ടെ ബ്ലാക്ക്‌ ബെൽറ്റ്‌, ഗ്രേഡിംഗ് ടെസ്റ്റ് വിജയികൾക്കുള്ള ബെൽറ്റ്, സർട്ടിഫിക്കറ്റ് നൽകലും അനുമോദനവും പട്ടാന്നൂർ കെ.പി.സി. ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. 

ഏപ്രിൽ 30 ശനിയാഴ്ച രാവിലെ 8 മണി മുതൽ 12 മണി വരെ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എ.സി. മനോജ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈമ. വി.കെ ഉദ്ഘാടനം നിർവ്വഹിച്ചു.

കരാട്ടെ പരിശീലനത്തിൽ കൂടുതലും പെൺകുട്ടികൾ പങ്കെടുക്കുന്നു എന്നതിൽ പഞ്ചായത്ത് പ്രസിഡൻ്റ് അഭിനന്ദിക്കുകയും, പഞ്ചായത്തിൻ്റെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക്  അനുഗുണം എന്നും അവർ അഭിപ്രായപ്പെട്ടു.

 കരാട്ടെ ഡോ വഡോകായ് സെൽഫ് ഡിഫൻസ് അക്കാദമി കേരളാ ചീഫ് സെൻസായി ബാലകൃഷ്ണൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. കരാട്ടെ എന്ന ആയോധന കല പണ സമ്പാധനത്തിന് മാത്രം  കാണുകയും ചൂഷണ ഉപാധിയായി കാണുന്ന പ്രവണത ഉണ്ടെന്നും ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു.

 പട്ടാന്നൂർ കോ-ഓപ്പറേറ്റ് ബാങ്ക് പ്രസിഡന്റ് കെ.കെ.കുഞ്ഞിക്കണ്ണൻ, കൂടാളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്‌ മെമ്പർ സിന്ധു.പി എന്നിവർ ആശംസകൾ അർപ്പിച്ചു. പട്ടാന്നൂർ കരാട്ടെ ക്ലാസ് കോഡിനേറ്റർ പ്രവീൺ.ടി.സി സ്വാഗതം പറഞ്ഞു. കണ്ണൂർ സർവകലാശാല സെക്ഷണൽ ഓഫിസർ ഡോ. സുധീർ.ആർ.വി നന്ദി പറഞ്ഞു. ബ്ലാക്ക് ബെൽറ്റ് വിജയികളായ യദുദേവ്, ശ്രീനന്ദ, മയൂഖ സന്തോഷ് എന്നിവരും മറ്റു വിദ്യാർഥികളും കരാട്ടെ പ്രദർശനം നടത്തി.

 സെൻസായ്‌മാരായ പ്രമോദ്.കെ.വി, ഉജ്വൽ. കെ.സി, പൂജ പ്രമോദ്, ജ്വാല രാജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

നൂറോളം കരാട്ടെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.




Previous Post Next Post