ചേലേരി:-കയ്യങ്കോട് - കുറുവോട്ടിൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കാരയാപ്പ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നട്ട് പ്രതിഷേധിച്ചു.വെൽ ഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം വി ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ റോഡുകളുടെ കാര്യത്തിൽ കാണിക്കുന്ന അലംഭാവ സമീപനം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും മുഹമ്മദ് എം. വി വ്യക്തമാക്കി.